Friday, April 17, 2009

വാഴ്‌വ്‌

മറുപടിയില്ലാത്ത മൗനങ്ങൾ കൊണ്ട്‌
നീ വീഴ്ത്തിയതാണ്‌
എന്റെ മുന്നിലെ ഈ കണ്ണുനീരത്രയും.
ഉണർവ്വിൽ തന്നെ നിനക്കയ്‌ എടുക്കപ്പെട്ടതാണ്‌
എന്റെ വാരിയെല്ല്.
നിന്റെ സ്നേഹത്താൽ
കുത്തിത്തുറക്കപ്പെട്ടതാണെന്റെ വിലാപ്പുറം.
നിന്റെ സാന്ത്വനങ്ങൾ സമ്മാനിച്ചതാണ്‌
എന്റെ ഹൃദയത്തിലെ ഈ ആണിപ്പഴുതുകൾ
നിന്റെ മൗനം നിറച്ച സ്വപ്നങ്ങൾ
എന്റെ തോളിൽ വെച്ചു തന്നതാണീ കുരിശ്‌.
നിന്റെ പുഞ്ചിരിക്കായി
പൊടിയാനുള്ളതാണ്‌
എന്റെ ശരീരം.

എന്തെന്നാൽ,
അദൃശ്യമായ എല്ലാ മരണങ്ങൾക്കുശേഷവും
എനിക്കുയിർക്കേണ്ടിയിരിക്കുന്നു.

11 comments:

അരുണ്‍ കരിമുട്ടം said...

വായിച്ചതേയുള്ളു.
ആശയവും വരികളും മനോഹരം
ഇനിയും എഴുതുക

പാവപ്പെട്ടവൻ said...

നന്നായി എഴുതി. ഒരു വായന സുഖം അനുഭവ പെടുംന്നുണ്ടു
അഭിവാദ്യങ്ങള്‍

asdfasdf asfdasdf said...

വരികള്‍ നന്നായി .. ഇനിയും എഴുതുക.

പകല്‍കിനാവന്‍ | daYdreaMer said...

മറുപടിയില്ലാത്ത മൗനങ്ങൾ കൊണ്ട്‌
നീ വീഴ്ത്തിയതാണ്‌
എന്റെ മുന്നിലെ ഈ കണ്ണുനീരത്രയും.
നല്ല വരികള്‍.. ആശംസകള്‍..

the man to walk with said...

ishtaayi..valare ishtaayi

aneeshans said...

മരണം !

ബിനോയ്//HariNav said...

:)

വികടശിരോമണി said...

കുറച്ചുനാളായി ബൂലോകത്തില്ലായിരുന്നു.തിരിച്ചുവന്ന് വായിക്കാനിരുന്നപ്പോഴേ ഒരു നല്ല വായന തന്നതിൽ നന്ദി.
ഇളനീരുപോലെയുള്ള ശൈലി.വീണ്ടുമെഴുതൂ.

riyaz ahamed said...

നിന്റെ സ്പര്‍ശം കൊണ്ട് എന്നെ മോചിപ്പിക്കൂ എന്ന് മഗ്ദലന മറിയം കേണപ്പോള്‍ നിശബ്ദനായി പോയ കസാന്ദ്സാകിസിന്റെ യേശു. ഇത് മഗ്‌ദലന മറിയം യേശുവിനെഴുതുന്നതെന്ന് സല്‍പ്പിച്ച് വായിക്കാം.

സൂസന്ന said...

വായിച്ചതിനും അഭിപ്രായങ്ങൾ അറിയിച്ചതിനും എല്ലാവർക്കും സ്നേഹം നിറഞ്ഞ നന്ദി.

-സൂസന്ന

Unknown said...

നിഷേധിക്കാന്‍ തോന്നുന്നില്ല ...ആരാണ് നിങ്ങള്‍?