ലോകത്ത് നിലനിൽക്കുന്ന
എല്ലാത്തിനെയുമെന്നതു പോലെ
പ്രണയ കലാപങ്ങളിൽ
നിന്നെയും ഞാൻ നിഷേധിക്കുന്നു.
വിഭ്രാന്തിക്കും അശാന്തിക്കുമിടയിലെ
ഒച്ചയില്ലാത്ത മരണങ്ങളിൽ
എന്നത്തേതുമെന്നതു പോലെ
പ്രണയത്താൽ അറുക്കപ്പെടുന്നു.
നീണ്ടതും ഇരുണ്ടതുമായ
പനിയാത്രകളിൽ
നിന്റെ കനപ്പിനെ
ഞാൻ കഷണങ്ങളാക്കി
മുറിച്ചുപേക്ഷിക്കുന്നു...
Subscribe to:
Post Comments (Atom)
9 comments:
:)
:(:)
എനിക്കറിയില്ല, എന്നാലും ചോദിക്കട്ടെ.. പ്രണയത്തിനെ വെറുക്കുന്നുവോ?
:)
നിഷേധവും തീവ്രമായ അടയാളപ്പെടുത്തലാണ്;
മായ്ക്കാനാവാത്തവിധം കോറിയിടപ്പെട്ടവയ്ക്കു നേരെയുള്ള നിസ്സഹായത.
എല്ലാം മായ്ക്കുന്നതായി ഒരു കടലുമില്ല.
വന്നിരിന്നു വായിക്കുകയും...
എത്തിയതിൽ സന്തോഷം
ഗ്ലൂമി സണ്‍ഡേ ഇഷ്ടപ്പെടുന്ന ബൂലോകത്തിലെ ഒരേയൊരു ചങ്ങാതിക് നല്ല നമസ്കാരം
Post a Comment